Home » , » മോഹന്‍ലാലും മഞ്ജു വാര്യരും ഏറ്റുമുട്ടും

മോഹന്‍ലാലും മഞ്ജു വാര്യരും ഏറ്റുമുട്ടും

രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രമായ ജി ഫോര്‍ ഗോള്‍ഡ് ഉപേക്ഷിച്ചതോടെ വിഷുവിന് മോഹന്‍ലാല്‍ ചിത്രമായി എത്തുക ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ്. എ.വി.എം. പ്രൊഡക്ഷന്റെ ബാനറില്‍ മെഡിമിക്‌സ് അനൂപ് നിര്‍മിക്കുന്ന ചിത്രത്തിനു കഥയും തിരക്കഥയും എഴുതുന്നത് ഉണ്ണികൃഷ്ണന്‍ തന്നെയാണ്. മാടമ്പിക്കും ഗ്രാന്‍ഡ്മാസ്റ്ററിനും ശേഷം ലാലും ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്. രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡ് ഉപേക്ഷിക്കാന്‍ കാരണമെന്തെന്ന് സംവിധായകന്‍ ഇനിയും പുറത്തു പറഞ്ഞിട്ടില്ല. ലാലിനെയും മഞ്ജുവാര്യരെയും പ്രധാനതാരങ്ങളാക്കി ചിത്രം ചെയ്യുന്നുവെന്ന് രഞ്ജിത്ത് തന്നെയാണ് പുറത്തുവിട്ടത്. ആ ചിത്രം ലാലിന്റെ ആശിര്‍വാദ് ഫിലിംസ് നിര്‍മിക്കുന്നുവെന്നും പറഞ്ഞിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജുവിന് അരക്കോടി രൂപയാണ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയതെന്നും പറഞ്ഞിരുന്നു. പിന്നീട് ഈ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുവെന്നു കേട്ടു. ലാലും പൃഥ്വിയും ചേര്‍ന്നാലുള്ള മഹത്വത്തെക്കുറിച്ചായിരുന്നു പിന്നീട് മാധ്യമങ്ങളിലെ ചര്‍ച്ച.

ഡിസംബറോടെ ചിത്രം തുടങ്ങാനിരുന്നതാണ്. എന്നാല്‍ രഞ്ജിത്ത് തന്നെ ചിത്രീകരണം മാറ്റിവച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയുടെ കഥയുമായി രഞ്ജിത്തിന്റെ ചിത്രത്തിനു സാമ്യമുണ്ടെന്നതായിരുന്നു കാരണം. പിന്നീട് ഈ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നില്ല എന്നു കേട്ടു. പിന്നീടു കേട്ടു മഞ്ജുവാര്യര്‍ ചിത്രത്തിലില്ല ഇന്ന്. ഏറ്റവും ഒടുവില്‍ കേട്ടത് ജി ഫോര്‍ ഗോള്‍ഡ് ഉപേക്ഷിച്ചെന്നാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. ഇപ്പോള്‍ ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡും. മിക്കവാറും വിഷുവിന് ഈ രണ്ടു ചിത്രങ്ങളും ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്.

0 comments: