More Stills Visit smartyuva.in
|
‘പൂജൈ’ എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ തമിഴ്നടന്‍ വിശാലിന് പരുക്ക്.
പാലത്തില്‍ നിന്ന് ചാടുന്ന ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിശാലിന്റെ കൈയ്ക്ക് പരുക്കേറ്റത്. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. ചിത്രം നിര്‍മിക്കുന്നത് വിശാലിന്റെ തന്നെ വിശാല്‍ ഫിലിം ഫാക്ടറിയാണ് |
ന്യൂയോര്‍ക്ക്: ഗൂഗിള്‍ പ്ലസ് വന്‍മാറ്റത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്ലസിന്റെ പിതാവ് എന്ന് പറയാവുന്ന വിവേക് എന്ന വിക്ക് ഗുണ്ടോട്ര ഗൂഗിളിനോട് വിടപറഞ്ഞത് അതിന് പിന്നാലെയാണ് പുതിയ അഴിച്ചുപണികള്‍. ഗൂഗിള്‍ പ്ലസിലെ ജീവനക്കാരെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ടീമിലേക്കും, മൊബൈല്‍ പ്രൊജക്ടിലേക്കും മറ്റും മാറ്റിയിരിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍.
ഇത് ഗൂഗിള്‍ പ്ലസിനെ അവസാനിപ്പിക്കാനുള്ള നീക്കമാണെന്നാണ് ആദ്യം ടെക്‌നോളജി ലോകം കരുതിയിരുന്നെങ്കിലും. വെറും സോഷ്യല്‍ നെറ്റ്വര്‍ക്കായി ഗൂഗിള്‍ പ്ലസിനെ പരിപാലിക്കാന്‍ ഇനിയും ഗൂഗിളിന് താല്‍പ്പര്യമില്ലെന്നും പുതിയൊരു മാറ്റത്തിനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്ന് ടെക്ക് ക്രന്‍ഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയ എന്ന രീതിയില്‍ നിന്ന് മാറി ഗൂഗിളിന്റെ മറ്റ് പ്രോഡക്ടുകളുടെ ഒരു ഭാഗമായി ഗൂഗിള്‍ പ്ലസ് മാറും ഗൂഗിളുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫേസ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തുവനാണ് ഗൂഗിള്‍ പ്ലസ് തുടങ്ങിയത് എന്നാല്‍ കാര്യമായി ഏശിയില്ല എന്ന് തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അടുത്തിടെ യൂട്യൂബ് ജി-മെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഗൂഗിള്‍ പ്ലസ് നിര്‍ബന്ധമാക്കിയിരുന്നു. അത് പക്ഷെ ഗൂഗിള്‍ പ്ലസിന്റെ മേധാവി വിക്കിന് താല്‍പ്പര്യ പ്രകാരം മാത്രമായിരുന്നുവെന്നും, അതാണ് അദ്ദേഹത്തിന്റെ പുറത്തേക്കുള്ള വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിക്കിന്റെ വിടവാങ്ങല്‍ ഒരു പ്രശ്‌നവും സൃഷ്ടിക്കില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ഏഴ് മില്യണ്‍ സജീവ അംഗങ്ങളാണ് ഒരു ദിവസം ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നതെന്നാണ് ഗൂഗിളിന്റെ കണക്ക്. |
ചെന്നൈ: കൊച്ചാടിയന് ശേഷം രജനീകാന്ത് ചെയ്യുന്ന ചിത്രം ഏതായിരിക്കും, ഇതാ ആ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. കെ.എസ്.രവികുമാര്‍ സംവിധാനം ചെയ്യുന്ന ലിംഗായാണ് അടുത്തതായി സൂപ്പര്‍ സ്റ്റാര്‍ ചെയ്യാനിരിക്കുന്ന ചിത്രം. സോനാക്ഷി സിന്‍ഹയായിരിക്കും ചിത്രത്തിലെ നായിക എന്നാണ് റിപ്പോര്‍ട്ട്. സോനാക്ഷിയുടെ ആദ്യ കൊളിവുഡ് ചിത്രമായിരിക്കും ഇത്.
മൈസൂരില്‍ ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ലിംഗാ എന്നത് രജനിയുടെ കൊച്ചുമകന്റെ പേരാണ്. ചിത്രത്തില്‍ രജനി ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എ.ആര്‍.റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ചരിത്രകാലഘട്ടവും വിഷയമാകുന്നുണ്ട്. ഈ ചരിത്രകാലഘട്ടത്തിലാണ് ഒരു രജനി കഥാപാത്രം ജീവിക്കുന്നത് ആ കഥപാത്രത്തിന്റെ നായികയാണ് സോനാക്ഷി. എന്നാല്‍ സിനിമയുടെ രണ്ടാം ഘട്ടത്തില്‍ വര്‍ത്തമാനകാലത്താണ് കഥ നടക്കുക അവിടെ നായികയായി എത്തുന്നത് അനുഷ്‌കയായിരിക്കും. |
ഐപിഎല്‍ ഫ്രാഞ്ചൈസി ലേലം നടക്കുമ്പോള്‍ ഏറ്റവും ഡിമാന്‍ഡ് മുംബൈയ്ക്ക് ആയിരുന്നു. ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകള്‍ മുംബൈയ്ക്ക് വേണ്ടി രംഗത്തെത്തിയെങ്കിലും റെക്കോര്‍ഡ് തുക നല്‍കി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കി. അതിനുശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഐക്കണ്‍ താരമാക്കിയതോടെ ടീമിന്റെ ജനപ്രീതി ഉയര്‍ന്നു. താരലേലത്തില്‍ താരതമ്യേന മികച്ച കളിക്കാരെ മുംബൈയ്ക്ക് ലഭിച്ചു. ആദ്യ രണ്ടു സീസണുകളില്‍ പ്ലേ ഓഫ് യോഗ്യത നേടിയില്ലെങ്കിലും 2010ല്‍ റണ്ണേഴ്സ് അപ്പും 2013 കിരീടം നേടാനും മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞു. 2011ലും 2013ലും ചാംപ്യന്‍സ് ലീഗ് കിരീടവും മുംബൈ ഇന്ത്യന്‍സിനായിരുന്നു. പക്ഷെ ഇപ്പോള്‍ നടന്നുവരുന്ന ഏഴാമത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തീര്‍ത്തും കയ്പ്പേറിയ തുടക്കമാണ്. ആദ്യം കളിച്ച നാലു കളിയും മുംബൈ ഇന്ത്യന്‍സ് തോറ്റു. സച്ചിനും പോണ്ടിംഗും ജോണ്‍ റൈറ്റും ജോണ്ടി റോഡ്സും അനില്‍ കുംബ്ലെയും റോബിന്‍ സിംഗുമൊക്കെ ഒപ്പമുണ്ടായിട്ടും മുംബൈയ്ക്ക് എന്താണ് സംഭവിക്കുന്നത്?
കഴിഞ്ഞവര്‍ഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലില്‍നിന്ന് വിരമിച്ചെങ്കിലും മെന്‍ററായി ക്രിക്കറ്റിലെ ദൈവം മുംബൈയ്ക്ക് ഒപ്പമുണ്ട്. സച്ചിന് പുറമെ ഏറ്റവും മികച്ച ക്രിക്കറ്റ് പരിശീലകനായ ജോണ്‍ റൈറ്റ്, ക്രിക്കറ്റിലെ പറക്കും ഫീല്‍ഡര്‍ ജോണ്ടി റോഡ്സ്, ലെഗ് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ, ഓള്‍ റൗണ്ടര്‍ റോബിന്‍ സിംഗ് എന്നിവരും മുംബൈയുടെ കോച്ചിംഗ് സ്റ്റാഫിലുണ്ട്. ഇതിനെല്ലാം പുറമെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ മികച്ച നായകരില്‍ ഒരാളായ റിക്കി പോണ്ടിംഗിനെ അടിയന്തരമായി വിളിച്ചുവരുത്തുകയും ചെയ്തു. ഇവരൊക്കെയുണ്ടായിട്ടും നാലു മല്‍സരങ്ങളിലും മുംബൈ പിന്നാക്കം പോകുകയായിരുന്നു. ഇത്തവണത്തെ ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടായിരുന്നു മുംബൈയുടെ ആദ്യ തോല്‍വി. കൊല്‍ക്കത്ത ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത മുംബൈ 122 റണ്‍സിന് പുറത്താകുകയായിരുന്നു. 48 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിനൊഴികെ മറ്റാര്‍ക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ മുംബൈ നിരയില്‍ ആര്‍ക്കും സാധിച്ചില്ല. ബൗളിംഗില്‍ നാലു വിക്കറ്റെടുത്ത ലസിത് മലിംഗയും ഒരു വിക്കറ്റെടുത്ത സഹീര്‍ഖാനും തിളങ്ങിയെങ്കിലും ഹര്‍ഭജനും ഓജയും ഉള്‍പ്പടെയുള്ളവര്‍ നിരാശപ്പെടുത്തി. രണ്ടാമത്തെ മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ദയനീയമായാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റുചെയ്ത മുംബൈ ഒമ്പതിന് 115 റണ്‍സാണ് എടുത്തത്. റോയല്‍ ചലഞ്ചേഴ്സ് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബാറ്റിംഗ് നിരയില്‍ 35 റണ്‍സെടുത്ത റായിഡുവാണ് ഇത്തവണയും ടോപ് സ്കോറര്‍. രോഹിത്, ഹസി, പൊള്ളാര്‍ഡ്, ആന്‍ഡേഴ്സണ്‍ തുടങ്ങിയ വമ്പന്‍മാര്‍ നിരാശപ്പെടുത്തി. രണ്ടുവിക്കറ്റെടുത്ത സഹീറും വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ ഹര്‍ഭജനും തിളങ്ങി. ആദ്യ കളിയില്‍ തിളങ്ങിയ മലിംഗ അടിവാങ്ങി. മൂന്നാമത്തെ മല്‍സരത്തില്‍ മൂന്നാമത്തെ മല്‍സരത്തില്‍ ചെന്നൈയ്ക്കെതിരെ ഏഴു വിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. മുംബൈ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു. ആദ്യ കളികളില്‍ തിളങ്ങിയ റായിഡു ഒരു റണ്‍സിന് പുറത്തായപ്പോള്‍ 50 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 39 റണ്‍സെടുത്ത ആന്‍ഡേഴ്സണും തിളങ്ങി. എന്നാല്‍ പൊള്ളാര്‍ഡും ഹസിയും ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ബൗളിംഗില്‍ ഹര്‍ഭജന് രണ്ടും ഓജയ്ക്ക് ഒരു വിക്കറ്റും ലഭിച്ചെങ്കിലും മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. നാലാമത്തെ കളിയില്‍ ഡല്‍ഹിയാണ് മുംബൈയെ തോല്‍പ്പിച്ചത്. മുംബൈയെ ആറിന് 125 എന്ന സ്കോറില്‍ ഒതുക്കിയ ഡല്‍ഹി അനായാസം ലക്ഷ്യത്തിലെത്തി. പുറത്താകാതെ 33 റണ്‍സെടുത്ത പൊള്ളാര്‍ഡ് ഫോമിന്റെ മിന്നലാട്ടം കാട്ടിയെങ്കിലും രോഹിത് ശര്‍മ്മ, ആന്‍ഡേഴ്സണ്‍, ഹസി എന്നിവര്‍ നിരാശപ്പെടുത്തി. ബൗളിംഗില്‍ രണ്ടുവിക്കറ്റെടുത്ത മലിംഗയാണ് തിളങ്ങിയത്. ഇതുവരെയുള്ള മുംബൈയുടെ പ്രകടനം പരിശോധിച്ചാല്‍ ഒരു സ്ട്രൈക്ക് ബാറ്റ്സ്മാന്റെ അഭാവമാണ് പ്രശ്നമുണ്ടാക്കുന്നത്. സച്ചിന്റെ സ്ഥാനത്തേക്ക് മൈക്ക് ഹസിയെ കൊണ്ടുവന്നെങ്കിലും ആ നീക്കം വിജയം കണ്ടില്ലെന്നാണ് ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നത്. ആദ്യ മൂന്നു മല്‍സരങ്ങളില്‍ ഓപ്പണറായി ഇറക്കിയ ഹസിയെ നാലാം മല്‍സരത്തില്‍ അഞ്ചാമനായാണ് ഇറക്കിയത്. എന്നാല്‍ പ്രകടനം മെച്ചപ്പെട്ടിട്ടില്ല. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ കോറി ആന്‍ഡേഴ്സണെ ഏറെ പ്രതീക്ഷയോടെയാണ് മുംബൈ സ്വന്തം കൂടാരത്തിലെത്തിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. പൊള്ളാര്‍ഡിന്റെയും സ്ഥിതി വിഭിന്നമല്ല. വമ്പനടിക്കാരനായ പൊള്ളാര്‍ഡിന് യഥാര്‍ത്ഥ ഫോമിന്റെ അടുത്തെങ്ങും എത്താനായിട്ടില്ല. ഗൗതമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി കൊണ്ടുവന്നെങ്കിലും ദിനേഷ് കാര്‍ത്തിക്കിന് പകരമായില്ല. കഴിഞ്ഞ സീസണുകളില്‍ കാര്‍ത്തിക്കിന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനങ്ങളാണ് പലപ്പോഴും മുംബൈയ്ക്ക് തുണയായത്. ആഭ്യന്തരതാരം ആദിത്യ താരെയ്ക്കും ഇതുവരെ തിളങ്ങാനായിട്ടില്ല. ബൗളിംഗില്‍ സഹീറും ഹര്‍ഭജനും മലിംഗയും ഭേദപ്പെട്ട തരത്തില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കിലും മാച്ച് വിന്നിംഗ് പ്രകടനങ്ങളുണ്ടാകാത്തത് തിരിച്ചടിയായിട്ടുണ്ട്. പ്രഗ്യന്‍ ഓജ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. എതായാലും തുടര്‍ തോല്‍വികള്‍ ടീം മാനേജ്മെന്റിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതായാണ് സൂചന. മൈക്ക് ഹസിയെ ടീമില്‍നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഹസിക്ക് പകരം ഓസ്ട്രേലിയയിലെ ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ബെന്‍ ഡങ്കിനെ കൊണ്ടുവരാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷിലെ മികച്ച താരമായിരുന്നു ഡങ്ക്. ഹസിക്ക് പകരം ഡങ്കിനെ ടീമില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ഹസിയെയും രോഹിത് ശര്‍മ്മയെയും ഓപ്പണറായി ഇറക്കുകയുമാണ് ബാറ്റിംഗ് ശക്തമാക്കാനുള്ള പോംവഴി. എന്നാല്‍ രോഹിത് ഓപ്പണറാകുന്നതോടെ മദ്ധ്യനിര ദുര്‍ബലപ്പെടുമോ എന്ന ആശങ്കയുമുണ്ട്. സച്ചിന്‍, റൈറ്റ്, പോണ്ടിംഗ്, കുംബ്ലെ, റോഡ്സ്, റോബിന്‍ സിംഗ് എന്നിവര്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വിജയവഴിയില്‍ തിരിച്ചെത്താന്‍ ആവശ്യമെങ്കില്‍ ടീം ഘടനയില്‍ മാറ്റംവരുത്താന്‍ മാനേജ്മെന്റ് ഉപദേശകസമിതിയോട് ആവശ്യപ്പെട്ടതായാണ് സൂചന. ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് മുംബൈ. സാമ്പത്തികമായും മറ്റുള്ളവരേക്കാള്‍ മുന്നിലാണ്. മികച്ച താരനിരയുമുണ്ട്. കഴിഞ്ഞകാല പ്രകടനങ്ങളും മികവുറ്റതാണ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല. എന്നാലും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളും ദൈവവും ഒപ്പമുള്ളപ്പോള്‍ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരാനാകുമെന്നാണ് ടീം മാനേജ്മെന്റും ആരാധകരും പ്രതീക്ഷിക്കുന്നത്. |
പുതിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലേക്ക് ധോണി അഭിനയിച്ച പെപ്സി പരസ്യം റിലീസ് ചെയ്യുന്നത് മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് സൂചന. യുഎഇയില്‍ ഐപിഎല്‍ ഏഴാം സീസണ്‍ ഒരാഴ്ചയില്‍ ഏറെ പിന്നിട്ടിട്ടും പുതിയ പരസ്യം റിലീസ് ചെയ്യിക്കാത്തത് ഏറെ സംശയത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഒത്തുകളിയുമായി ധോണിക്കും ചെന്നൈ സൂപ്പര്‍ കിംങ്സിനും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് പുതിയ പരസ്യം വൈകിപ്പിക്കുന്നതിന് പിന്നിലെന്നാണ് സൂചന.
ഇക്കാര്യം പെപ്സികോ ഇന്ത്യയിലെ പേരു വെളിപ്പെടുത്താത്ത രണ്ടു ജീവനക്കാര്‍ തന്നെ അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. വിവാദങ്ങളില്‍പ്പെടുന്ന സെലിബ്രിറ്റികളെ പരസ്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന പെപ്സി കമ്പനിയുടെ ആഗോള വ്യവസ്ഥപ്രകാരമാണ് ഇതിന് കാരണമെന്നും ഈ രണ്ടു ജീവനക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ ടൂര്‍ണമെന്റ് ഇന്ത്യയിലേക്ക് വരുമ്പോള്‍ പരസ്യം സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്ന് പെപ്സികോ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച ഒരു പരസ്യം മാത്രമാണ് ഇതുവരെ ഐപിഎല്ലിനിടെ പെപ്സി കാണിച്ചുവരുന്നത്. ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സറാണ് പെപ്സി. |
ഷാര്‍ജ: കഴിഞ്ഞദിവസം ബംഗലുരു റോയല്‍ ചലഞ്ചേഴ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ജയമൊരുക്കിയത് വീരുവിന്റെ തന്ത്രങ്ങള്‍. ഫീല്‍ഡിലും ബാറ്റിംഗിലും സെവാഗ് നടത്തിയ ബുദ്ധിപരമായ നീക്കങ്ങള്‍ പഞ്ചാബിന് തുണയായി. ലോ സ്കോറിംഗ് മല്‍സരത്തില്‍ ഫീല്‍ഡര്‍മാരെ വിന്യസിക്കുന്നതിന് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയ്ക്ക് ഉപദേശങ്ങള്‍ നല്‍കിയ സെവാഗ് നിര്‍ണായക ബൗളിംഗ് മാറ്റത്തിനു ചുക്കാന്‍ പിടിച്ചു. പതിന്നാലാമത്തെ ഓവറില്‍ റിഷി ധവാനെ ബൗളിംഗിന് കൊണ്ടുവരാന്‍ ഉപദേശിച്ചത് സെവാഗായിരുന്നു. ഈ ഓവറില്‍ പഞ്ചാബിന്റെ ടോപ് സ്കോറര്‍ യുവരാജ് സിംഗിനെ പുറത്താക്കാന്‍ ധവാന് സാധിച്ചു. യുവരാജ് അവസാനം വരെ ക്രീസില്‍ നിന്നിരുന്നെങ്കില്‍ ബംഗലുരു 20-30 റണ്‍സ് അധികം നേടി ജയം സ്വന്തമാക്കാമായിരുന്നു.
ബാറ്റിംഗിലും ബുദ്ധിപരമായ സമീപനമാണ് സെവാഗ് പുലര്‍ത്തിയത്. പൂജാരയും മാക്സ്‌വെല്ലും പെട്ടെന്ന് പുറത്തായപ്പോള്‍ ഒരുവശത്ത് സെവാഗ് പിടിച്ചുനിന്നതാണ് പഞ്ചാബ് ജയത്തിന് അടിത്തറയായത്. 26 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പടെ 32 റണ്‍സാണ് സെവാഗ് നേടിയത്. പഴയ ഫോമിന്റെ നിഴലിലാണെങ്കിലും തുടരെ രണ്ടു മല്‍സരങ്ങളില്‍ പഞ്ചാബിന്റെ ടോപ് സ്കോററായ സെവാഗ് അധികംവൈകാതെ തകര്‍പ്പന്‍ വെടിക്കെട്ടുകളുമായി കളംനിറയുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. |
0 comments:
Post a Comment