സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ജയ് ഹോ എന്ന ചിത്രത്തിലേക്ക് ഇനി വെറും പന്ത്രണ്ട് ദിവസങ്ങള്‍ മാത്രം... അമീര്‍ ഖാന്‍ ഇന്നലെ ട്വിറ്ററില്‍ കുറിച്ചിട്ടതാണീ വാക്കുകള്‍. ബോളിവുഡില്‍ നിന്നും ഇതുവരെ കേള്‍ക്കാത്ത പുതുമയള്ള വാര്‍ത്തകളാണു കേള്‍ക്കുന്നത്. ഖാന്‍മാര്‍ പരസ്പരം സിനിമകളെ പ്രമോട്ട് ചെയ്യുന്നു.
ഇതൊരു പകരത്തിനു പകരമല്ലേ എന്നു സംശയിച്ചേക്കാം. കാരണം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് തിയെറ്ററുകളിലെത്തിയ അമീര്‍ ഖാന്‍ ചിത്രം ധൂം 3 യ്ക്കു വേണ്ടി സല്‍മാനും പ്രചരണം നടത്തിയിരുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണു സല്‍മാന്‍ ഖാന്‍ ധൂം 3യ്ക്കു വേണ്ടി പ്രചരണം നടത്തിയത്. സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ധൂം തിയെറ്ററുകളിലേക്കെത്തും മുന്‍പേയാണു സല്‍മാന്‍ പ്രമോട്ട് ചെയ്തത്. റിയാലിറ്റി ഷോയില്‍ ധൂം 3 യിലെ തൊപ്പി ധരിച്ചാണു സല്‍മാനെത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു സല്‍മാന്‍.
ഇന്നലെയാണു അമീര്‍ ട്വിറ്ററില്‍ സല്‍മാന്‍റെ പുതിയ ചിത്രത്തെ കുറിച്ചു എഴുതിയത്. ഈ മാസം ഇരുപത്തിനാലിനു ജയ് ഹോ തിയെറ്ററുകളിലെത്തും. സുഹൈല്‍ ഖാനാണു ചിത്രത്തിന്‍റെ സംവിധായകന്‍. തൊണ്ണൂറുകളുടെ പകുതിയിലെത്തിയ അന്‍റാസ് അപ്ന അപ്ന എന്ന കോമഡി ചിത്രത്തിലാണു അമീറും സല്‍മാനും ഒരുമിച്ചു അഭിനയിച്ചത്.

0 comments:
Post a Comment