കാര്‍ണിവല്‍ സിനിമ ദിണ്ഡിഗലില്‍ ആരംഭിച്ച മള്‍ട്ടിപ്ലക്സ് താരദമ്പതികളായ പ്രസന്നയും സ്നേഹയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കാര്‍ണിവല്‍ സിനിമയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തെമ്പാടുമായി ഉയരുന്ന മള്‍ട്ടിപ്ലക്സുകളുടെ ഭാഗമാണ് അഞ്ച് സ്ക്രീനുകളുള്ള ദിണ്ഡിഗലിലെ മള്‍ട്ടിപ്ലക്സ്.
ആരതി ഗ്രാന്‍ഡ് സിനിപ്ലക്സ് കോംപൗണ്ടിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ദിണ്ഡിഗല്‍ ഡിഐജി, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ആരതി സിനിപ്ലക്സ് ഡയറക്റ്റര്‍ ബോര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വര്‍ണശബളമായ ഉദ്ഘാടനത്തിനു ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.
ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കും. മോഹന്‍ലാലും വിജയും ഒരുമിച്ച് അഭിനയിക്കുന്ന ജില്ല എന്ന തമിഴ് ചിത്രമാണ് ആദ്യ റിലീസ്. തമിഴ്നാട്ടിലുടനീളം ഈ വര്‍ഷം 30 സ്ക്രീനുക ള്‍ തുടങ്ങാനാണ് കാര്‍ണിവല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അതിന്‍റെ തുടക്കമാണ് ദിണ്ഡിഗലിലേത്. 2018 ഓടെ ഇന്ത്യയിലൂടനീളം മുന്നൂറ് സ്ക്രീനുകളും ലക്ഷ്യമിടുന്നു

0 comments:
Post a Comment