Home » , » ഓസ്‌കര്‍ നാമനിര്‍ദേശം: അമേരിക്കന്‍ ഹസ്‌ലും ഗ്രാവിറ്റിയും മുന്നില്‍

ഓസ്‌കര്‍ നാമനിര്‍ദേശം: അമേരിക്കന്‍ ഹസ്‌ലും ഗ്രാവിറ്റിയും മുന്നില്‍



ലോസ്ആഞ്ജലിസ്:ഡേവിഡ് ഒ. റസ്സലിന്റെ ക്രൈം-കോമഡി ചിത്രം 'അമേരിക്കന്‍ ഹസ്ല്‍' ഡോ. റയന്‍ സ്റ്റോണ്‍ സംവിധാനം ചെയ്ത 'ഗ്രാവിറ്റി' എന്നീ ചിത്രങ്ങള്‍ ഓസ്‌കര്‍ നാമനിര്‍ദേശ പത്രികയില്‍ മുമ്പില്‍. രണ്ട് ചിത്രങ്ങള്‍ക്കും പത്ത് നാമനിര്‍ദേശം വീതം ലഭിച്ചപ്പോള്‍ '12 ഇയേഴ്‌സ് എ സ്ലേവ്' എന്ന ചിത്രം ഒന്‍പത് നാമനിര്‍ദേശവുമായി തൊട്ടുപിന്നിലുണ്ട്.

മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, സഹനടന്‍, നടി, മികച്ച തിരക്കഥ, വസ്ത്രാലങ്കാരം, എഡിറ്റിങ് തുടങ്ങി പത്ത് വിഭാഗങ്ങളിലാണ് അമേരിക്കന്‍ ഹസ്‌ലിന് നാമനിര്‍ദേശം ലഭിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് ക്രിസ്ത്യന്‍ ബെയിലിനും ആമി ആഡംസിനുമാണ് മികച്ച നടനും നടിക്കുമുള്ള നാമനിര്‍ദേശം ലഭിച്ചത്.

ബഹിരാകാശ സഞ്ചാരികളുടെ കഥപറഞ്ഞ ത്രിമാനചിത്രം 'ഗ്രാവിറ്റി'ക്ക് മികച്ച ചിത്രം, സംവിധായകന്‍, നടി, ഛായാഗ്രഹണം തുടങ്ങി പത്ത് വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചു. സാന്ദ്രാ ബുള്ളക്കിനാണ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാമനിര്‍ദേശം ലഭിച്ചത്. '12 ഇയേഴ്‌സ് എ സ്ലേവ്' മികച്ച ചിത്രത്തിനും സംവിധായകനും അടക്കമുള്ള ഒന്‍പത് പുരസ്‌കാരങ്ങള്‍ക്കാണ് പരിഗണിക്കപ്പെടുക. ക്യാപ്റ്റന്‍ ഫിലിപ്‌സ്, ഡാള്ളസ് ബയേഴ്‌സ് ക്ലബ്ബ്, ഹെര്‍, നെബ്രാസ്‌ക, ഫിലോമിന, ദ വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ് എന്നീ ചിത്രങ്ങളും മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്.ക്രിസ്ത്യന്‍ ബെയിലിനെ കൂടാതെ, 'ദ വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്' നായകന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ, 'നെബ്രാസ്‌ക' നായകന്‍ ബ്രൂസ്‌ഡെണ്‍ എന്നിവരാണ് മികച്ച നടനുള്ള നാമനിര്‍ദേശം ലഭിച്ച പ്രമുഖര്‍.

0 comments: