Home » , » സുരേഷ് ഗോപിയുടെ നായിക പ്രിയാമണി

സുരേഷ് ഗോപിയുടെ നായിക പ്രിയാമണി



സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം വെള്ളിത്തിരയിലെത്തിയെങ്കിലും അവര്‍ക്കൊപ്പം വെള്ളിത്തിരയില്‍ സ്ഥാനം കണ്ടെത്താന്‍ കഴിയാതെ പോയ നടനാണ് സുരേഷ് ഗോപി. എന്നാല്‍ പൊലീസ് വേഷങ്ങളുള്‍പ്പടെ അന്വേഷണാത്മക ചിത്രങ്ങളില്‍ സുരേഷ് ഗോപിയെ വെല്ലാന്‍ ഈ സൂപ്പര്‍സ്റ്റാറുകള്‍ക്കെന്നല്ല മലയാളത്തില്‍ ഇപ്പോള്‍ ആര്‍ക്കും കഴിയില്ല. പക്ഷെ ഇപ്പോള്‍ സമ്മിശ്രവേഷങ്ങളാണ് സുരേഷ് ഗോപി കൈകാര്യം ചെയ്യുന്നത്. ചിലത് വിജയം കാണും. ചിലത് വന്നു പോകും. എന്തായലും അടുത്തിടെ സുരേഷ് ഗോപി സിനിമയില്‍ സജീവമാണ്. കൈ നിറയെ ചിത്രങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ഒരഥിതി വേഷത്തില്‍ സുരേഷ് ഗോപി എത്തിയിരുന്നു. ജോഷി സംവിധാനം ചെയ്ത സലാം കാശ്മീരാണ് മറ്റൊന്ന്. സുരേഷ് ഗോപിക്കൊപ്പം ജയറാനും അഭിനയിച്ച ഈ ചിത്രം ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

അനൂപ് മേനോന്‍ തിരക്കഥയെവുതി ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാറാണ് മറ്റൊരു ചിത്രം. അതിനിടയിലിതാ മറ്റൊന്ന് കൂടെ. 'പപ്പ'. ഭഗവാന്‍, ലവ് സ്റ്റോറി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് സുരേഷ് ഗോപിയുടെ നായികയായെത്തുന്നത്. പ്രശസ്ത തമിഴ് നടന്‍ സത്യരാജും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. നന്ദന ആര്‍ട്‌സിന്റെ ബാനറില്‍ ബിജു മൈവാഗപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തിന് കഥയെഴുതുന്നതും സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി തന്നെയാണ്. സുരേഷ് ഗോപിയെയും പ്രിയാമണിയെയും കൂടാതെ റിയാസ് ഖാന്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശശി കലിംഗ, കൃഷ്ണകുമാര്‍, സുധീഷ്, ലെന, പ്രവീണ, നീനാ കുറുപ്പ്, സബിതാ ആനന്ദ് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.

0 comments: