Home » , » ജയറാമിനെ കണ്ടാലറിയില്ല!

ജയറാമിനെ കണ്ടാലറിയില്ല!



ഷാജി എന്‍ കരുണ്‍ ഒരുക്കിയിരിക്കുന്ന സ്വപാനമെന്ന ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ആദ്യനോട്ടത്തില്‍ മനസിലാകാത്ത വിധത്തില്‍ രൂപമാറ്റംവരുത്തിയാണ് ജയറാം ചിത്രത്തിന്റെ ചിലഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കുഷ്ടരോഗിയ്ക്ക് സമാനനായി മാറ്റിയിരിക്കുന്ന ജയറാമിന്റെ ചിത്രം കണ്ടാല്‍ അത് ജയറാമാണെന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം. ചിത്രം സോഷ്യല്‍മീഡിയകളില്‍ വന്‍തോതില്‍ കൈമാറ്റം ചെയ്യപ്പെടുകയാണ്. ഡിസംബര്‍ 24ന് ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ജയറാമിന്റെ സ്വപാനം ഗറ്റപ്പ് നെറ്റിലെത്തിയിരിക്കുന്നത്. ജയറാമിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും സ്വപാനത്തിലെ ഉണ്ണികൃഷ്ണ മാരാര്‍. 

ചെണ്ട കലാകാരനായ ഉണ്ണികൃഷ്ണ മാരാരും മോഹിനിയാട്ടം നര്‍ത്തകി നളിനിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സ്വപാനം. ഉള്ളില്‍ മുളയ്ക്കുന്ന അസൂയ കലാകാരനെ ഒന്നുമല്ലാതാക്കുന്നതാണ് സ്വപാനത്തിന്റെ ഇതിവൃത്തം. പ്രമുഖ ഒഡീസി നര്‍ത്തകി കാദംബരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനീത്, സിദ്ദിഖ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ജയറാം പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ പലപ്രായത്തിനും അവസ്ഥകള്‍ക്കുംവേണ്ടിയാണ് ജയറാമില്‍ അതിശയിപ്പിക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ചിത്രം നേരത്തേ ദുബയ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

0 comments: