
ബോളിവുഡിന് എന്നും ഏറെ താല്‍പര്യമുള്ള വിഷയമാണ്, വ്യക്തികളാണ് അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, രേഖ എന്നിവര്‍. വെള്ളിത്തിരയില്‍ തിളങ്ങിനിന്നകാലത്ത് ഉണ്ടായ ഒരു ബന്ധംതന്നെയാണ് ഈ മൂന്നു താരങ്ങളെയും ഇന്നും ഗോസിപ്പുകാര്‍ക്ക് പ്രിയപ്പെട്ടവരാക്കുന്നത്. സിനിമാതുല്യമായ ഒരു ത്രികോണ പ്രണയകഥയാണ് ബച്ചന്‍-ജയ-രേഖ എന്നിവരെ ബന്ധപ്പെടുത്തി എന്നും ബോളിവുഡിന് പറയാനുള്ളത്. രേഖയെ ഒരു പ്രണയദുരന്തക്കഥയിലെ നായികയായ ദുഖപുത്രിയെന്ന രീതിയിലാണ് എന്നും എല്ലാവരും കാണുന്നത്. ഇതിന് കാരണമായി പറയപ്പെടുന്നത് ബച്ചനുമായി അവര്‍ പ്രണയത്തിലായിരുന്നുവെന്നും. ബച്ചന്റെ ഭാര്യ ജയ ബച്ചന്‍ വിലക്കിയതോടെയാണ് ഈ ബന്ധം അവസാനിച്ചതെന്നുമാണ്. ഇത് സത്യമാണോ കള്ളമാണോയെന്നുള്ളകാര്യം യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് മൂന്നുപേര്‍ക്കും മാത്രമേ അറിയുകയുള്ളുവെന്നതാണ് സത്യമെങ്കിലും ബോൡവുഡില്‍ ഇന്നും ഇവരെക്കുറിച്ചുള്ള കഥകള്‍ക്ക് പഞ്ഞമില്ല.
പറഞ്ഞുവരുന്നത് പഴയകഥയെക്കുറിച്ചല്ല, പുതിയകഥയെക്കുറിച്ചുതന്നെയാണ്. അന്നത്തെ പ്രണയകഥയിലെ നായികമാരായ ജയയും രേഖയും പൊതുവേ ശത്രുതയിലായിരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളെപ്പോലെ പൊതുവേദിയില്‍ പെരുമാറിയപ്പോള്‍ ഇതുവരെ കഥകള്‍ മെനഞ്ഞവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ നാണിച്ചു. അമിതാഭ് ബച്ചന്റെ സാന്നിധ്യത്തിലാണ് രേഖയും ജയയും പുഞ്ചിരിയ്ക്കുകയും കൈകൊടുക്കുകയും ആശ്ലേഷിയ്ക്കുകയും ചെയ്തത്. ഇപ്പോള്‍ ജയയും രേഖയും ആശ്ലേഷിയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ നെറ്റില്‍ വൈറലായിരിക്കുകയാണ്. സ്‌ക്രീന്‍ മാഗസിന്റെ പുരസ്‌കാരദനം ചടങ്ങില്‍ വച്ചായിരുന്നു ആരെയും അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ നടന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ജയാബച്ചനും അഭിഷേകിനുമൊപ്പമാണ് അമിതാഭ് ബച്ചന്‍ എത്തിയത്. രേഖ ഇവര്‍ മൂവരും എത്തുന്നതിന് മുമ്പേതന്നെ വേദിയില്‍ എത്തിയിരുന്നു. സാധാരണയായി രേഖയിരിക്കുന്ന ഭാഗത്തുനിന്നും മാറിയിരിക്കാനാണ് ജയ ബച്ചന്‍ ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. ജയയെ കണ്ട രേഖ പുഞ്ചിരിച്ചു. ഉടന്‍തന്നെ ജയയും മറുപടി പുഞ്ചിരി സമ്മാനിച്ചു. പിന്നീട് കൈകൊടുക്കലായി, അതൊടുവവില്‍ ആലിംഗനമായി. ഇതെല്ലാം കണ്ടുകൊണ്ട് അടുത്തുതന്നെ ബച്ചനുമുണ്ടായിരുന്നു. എന്തായാലും ഇവരുടെ പുത്തന്‍ സൗഹൃദത്തിന്റെ കാരണം എന്താണെന്നറിയാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ ബോൡവുഡിലെ പാപ്പരാസികള്‍.
0 comments:
Post a Comment