Home » , » ജസ്റ്റിന്‍ ബീബറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

ജസ്റ്റിന്‍ ബീബറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്



ലോസ് ആഞ്ചല്‍സ്: അയല്‍വാസിയുടെ വീട്ടിലേക്ക് മുട്ടയെറിഞ്ഞെന്ന പരാതിയില്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി. എന്നാല്‍ ബീബറിന്‍റെ വീട്ടിലെ തെളിവെടുപ്പിന്റെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അയല്‍വാസിയുടെ പരാതിയില്‍ ബീബറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പ്രതികരിച്ചു. തെളിവെടുപ്പിനോട് ബീബര്‍ സഹകരിച്ചുവെന്നും പോലീസ് പറഞ്ഞു.
നേരത്തേയും ബീബറിനെതിരെ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം അയല്‍ക്കാരന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചിരുന്നു. നവംബര്‍ 2012ല്‍ ബീബര്‍ തന്നെ ആക്രമിച്ചതായി പാപ്പരാസി ഫോട്ടോഗ്രാഫര്‍ പരാതിപ്പെടുകയുണ്ടായി.

0 comments: